മണീട് ഗ്രാമ പഞ്ചായത്തിൽ വനിതാ ദിനാഘോഷവും – മഹിളാ ഗ്രാമസഭയും നടത്തി.
പിറവം : മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് മണീട് ഗ്രാമ പഞ്ചായത്തിൽ വനിതാ ദിന ആഘോഷവും, മഹിളാ ഗ്രാമ സഭയും പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കുടുംബശ്രീയുടെ ചരിത്രം രേഖപ്പെടുത്തിയ ” മണീടിലെ പെൺകരുത്തിന്റെ മാറ്റൊലി” എന്ന പുസ്തക പ്രകാശനവും നടത്തി.
മുട്ടക്കോഴി വളർത്തുന്നതിന് ഒരംഗത്തിന് കുടുംബശ്രീ ജില്ലാ മിഷൻ നൽകിയ ചെക്കും കൈമാറി.ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ, ബോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ .അനീഷ് സി.ടി. മിനി തങ്കപ്പൻ, ജോസഫ് വി.ജെ., പ്രമോദ്, ബിനി ശിവദാസ് . സി.ഡി.എസ് ചെയർ പേഴ്സൺ ഉഷ രാമചന്ദ്രൻ ,രമ്യ മോൾ എന്നിവർ ആശംസകളർച്ച് സംസാരിച്ചു.