ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ വനിതാദിനം
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികൾ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രീതി മരിയ പോൾ, ഐലിൻ മരിയ വിജി, ഹിൽഡാ ഏലിയാസ്, ലൈസ ബിജു, ആൻ ശാലിനി സെബാസ്റ്റ്യൻ , റൈസ അലക്സ്, നേഹ സണ്ണി, ഹണി എലിസബത്ത് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. വനിതാദിനം പ്രമാണിച്ച് പെൺകുട്ടികൾക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.