പിറവം ഗവ . എൽ.പി.സ്കൂൾ വാർഷിക ദിനാഘോഷം നടത്തി.
പിറവം : പിറവം ഗവ . എൽ.പി.സ്കൂൾ 117 വാർഷിക ദിനം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രമ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻമാരായ വത്സല വർഗീസ്, ബിമൽ ചന്ദ്രൻ സ്കൂൾ വികസന സമിതി ഭാരവാഹികളായ അമ്മിണി അമ്മാൾ , ലോജനൻ വി എൻ, പിറവം സഹകരണ സംഘം പ്രസിഡണ്ട് സി കെ പ്രകാശൻ, ലൈബ്രറി മുനിസിപ്പൽ നേതൃസമിതി കൺവീനർ സിമ്പിൾ തോമസ്, ഉലഹന്നൻ എൻ യു സന്ധ്യാ മോൾ ഉല്ലാസ്, സിനി മോൾ ബിനു , എച്ച് എം ജ്യോതി എസ് സ്കൂൾ ലീഡർ സായി ഷീൻ്റോ, ആശാ ഗോപാൽ ,രമ്യ സി .റ്റി എന്നിവർ സംസാരിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു.