Back To Top

March 8, 2024

ശുദ്ധ ജലക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം -അനൂപ് ജേക്കബ് എം.എൽ.എ.

 

പിറവം : നിയോജകമണ്ഡലത്തില്‍ വേനല്‍ക്കാലത്ത് ശുദ്ധ ജലക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ ആവശ്യപ്പെട്ടു. പിറവം നിയോജകമണ്ഡലത്തിലെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഓണ്‍ ലൈന്‍ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധ ജലക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്ത് കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി. ഓരോ പഞ്ചായത്തിലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതായ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പമ്പ് ഹൗസ്കളിൽ വൈദ്യുതി തടസ്സം ഉണ്ടാകാതെ ഇരിക്കാന്‍ ശ്രദ്ധിയ്ക്കണം.എം.വി.ഐ.പി. ഡിസ്ട്രിബ്യൂട്ടറികളിലും, പി.വി.ഐ.പി. കനാലുകളിലും വെള്ളം എത്താന്‍ കൂടുതല്‍ ദിവസം വെള്ളം തുറന്നു വിടുന്നത് ആവശ്യമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം. ലിഫ്റ്റ്‌ ഇറിഗേഷന്‍ പ്രൊജക്ടുകളില്‍ കൂടിയുള്ള പമ്പിംഗ് ആരംഭിക്കുകയും അതിന്റെ കൃത്യത ഉറപ്പു വരുത്തുകയും വേണ്ടം. എല്ലാ ചെറുകിട ജലസേചന പദ്ധതികളും പ്രവര്‍ത്തനക്ഷമംആക്കണം. ജലം വിതരണം ചെയ്യുന്ന പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച ഉണ്ടായാല്‍ അടിയന്തിരമായി ഇടപ്പെട്ട് ചോര്‍ച്ച പരിഹരിക്കണം. വാട്ടര്‍ അതോറിറ്റിക്ക് പിറവത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന എ.എക്സ്.സി. യെ നിയമിക്കാത്തതിന്റെ വിശദീകരണവും യോഗത്തില്‍ എം.എല്‍.എ ചീഫ് എഞ്ചിനീയറോട് ചോദിച്ചു. പമ്പ്‌ ഓപ്പറേറ്റര്‍മാരുടേയും വാല്‍വ് ഓപ്പറേറ്റര്‍മാരുടേയും പ്രവര്‍ത്തനം എകോപിപ്പിക്കണമെന്നും പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിയ്ക്കണമെന്നും യോഗത്തില്‍ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ നിര്‍ദ്ദേശം നല്കി.

Prev Post

നാഗ്പു‍ര്‍ കമ്ബനിയുമായി 95.24 കോടിയുടെ കരാറില്‍ ഒപ്പുവച്ചു കേരളം; ലെഗസി ഡമ്ബ് സൈറ്റുകളുടെ…

Next Post

പിറവം ഗവ . എൽ.പി.സ്‌കൂൾ വാർഷിക ദിനാഘോഷം നടത്തി.

post-bars