40 വർഷക്കാലം ആരോഗ്യമേഖലയിൽ പ്രവർത്തിച്ച ഡോ.മുഹമ്മദ് ഹസ്സന് പിറവത്ത് ആദരവ് നൽകി.
പിറവം: പാലച്ചുവട് ഗവ. ആയുർവേദ ആശുപത്രിയിൽ ഉൾപ്പെടെ 40 വർഷക്കാലം ആരോഗ്യമേഖലയിൽ പ്രവർത്തിച്ച ഡോ. മുഹമ്മദ് ഹസ്സന് പിറവം റിവർവാലി റോട്ടറിയുടെ നേതൃത്വത്തിൽ പിറവം പൗരാവലിയുടെ ആദരവ് നൽകി. റോട്ടറി പ്രസിഡന്റ് ഫാ.ഡോ. ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, പി.വി. തോമസ്, ഡോ. എ.സി. പീറ്റർ എന്നിവർ ആശംസകളർപ്പിച്ചു. യോഗത്തിൽ ജേക്കബ് തുമ്പയിൽ, മാത്യു വർക്കി, ബേബി കിഴക്കേക്കരയിൽ, ഡോ.അൻഷാ ഹസ്സൻ, ഡോ. സൻഷാ ഹസ്സൻ, ഡോ. ബിൻസാ, ഡോ.സിനിയത്ത് മുഹമ്മദ്, ഡോ. ഐഷ ജിഷ്മ , എൽദോ ടി.പോൾ, ക്യാപ്റ്റൻ മാത്യു ജോസഫ് , സാലി ജോൺ എന്നിവർ സംബന്ധിച്ചു.