പിറവത്ത് അനധികൃതമായി നിക്ഷേപിച്ച മണ്ണ്- മാറ്റൽ നടപടികൾ ആരംഭിച്ചു.
പിറവം : പിറവം നഗരസഭ 5-ാം ഡി വിഷനിൽ ജെ.എം.പി. ആശുപത്രിക്ക് പുറകിൽ പാടത്ത് മണ്ണിട്ട് നികത്തിയത് കോരി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു . ഇട്ടമണ്ണ്എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം യു.ഡി.ഫ് നഗരസഭ കൗൺസിലർമാരുടെ നേതൃത്യത്തിൽ വില്ലേജ് ആഫീസറെ തടഞ്ഞുവച്ച സംഭവം വരെയുണ്ടായി. ഇടതു സർക്കാരും പോലീസും മണ്ണ് മാഫിയക്ക് സകല ഒത്താശകളും ചെയ്തു കൊടിക്കുന്നതായി യു.ഡി.എഫ്. ആരോപിച്ചു. പിറവത്ത് പാടത്തു നിന്ന് മണ്ണ് മാറ്റുന്ന പാടശേഖരം നഗരസഭ പ്രതിപക്ഷനേതാവ് തോമസ്റ്റ് മല്ലിപ്പുറം, യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജ്യ പാണാലിക്കൽ,, വാർഡ് മെമ്പർ സിനി ജോയി എന്നിവർ സന്ദർശിച്ചു .