Back To Top

March 6, 2024

പേപ്പതിയിൽ മണ്ണിടിഞ്ഞ് വീണ മൂന്ന്  അതിഥിത്തൊഴിലാളികൾ മരിച്ചു.

പിറവം: പേപ്പതിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. . നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പേപ്പതി എഴുപുറം പങ്കപ്പിള്ളി മലയിലയിൽ വൈകിട്ട് 5.30 ഓടെയാണ് അപകടം സംഭവിച്ചത്. 30 അടിയോളം ഉയരമുള്ള മല ഇടിഞ്ഞു വീഴുകയായിരുഞ്ഞു. സംഭവ സമയം താഴെ പണിയിൽ ഏർപ്പെട്ടിരുന്ന മൂന്ന് അതിഥി തൊഴിലാളികളാണ് മണ്ണിനടിയിൽപ്പെട്ടത്. രണ്ട് മൃതദേഹം ഒരു മണിക്കൂറിനുള്ളിൽ പുറത്തെടുത്തിരുന്നു. ഏഴു മണിയോടെയാണ് മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്തിയത്. മണ്ണിനടിയിൽ നിന്നും പുറത്തെടുക്കുവാനുള്ള ശ്രമം തുടരുകയാണ്. പിറവത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രണ്ട് പേരെ ഫയർഫോഴ്‌സ്‌ സംഘം മണ്ണിനടിയിൽ നിന്നും കണ്ടെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ പെട്ട മൂന്ന് പേരും അതിഥി തൊഴിലാളികളാണ്. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ സ്ഥലത്ത് എത്തിയിട്ടുണ്ട്. പുത്തൻകുരിശ് ഡി. വൈ.എസ്.പി യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തുണ്ട്.

Prev Post

കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പാന മഹോത്സവം – ഒരുക്കങ്ങൾ        …

Next Post

ബൈക്ക് മോഷ്ട്ടാക്കളെ പിടി കൂടി

post-bars