Back To Top

February 22, 2024

പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആധുനിക ഉറവിട മാലിന്യ സംസ്കരണ സംവിധാനമായ കിച്ചൻ ഡയജസ്റ്ററുകളുടെ വിതരണ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു

ഇലഞ്ഞി : പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആധുനിക ഉറവിട മാലിന്യ സംസ്കരണ സംവിധാനമായ കിച്ചൻ ഡയജസ്റ്ററുകളുടെ വിതരണ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു.

 

ഏകദേശം 5 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 68 ഓളം കുടുംബങ്ങളിലും, പഞ്ചായത്തിന് വിട്ടു കിട്ടിയ സ്ഥാപനങ്ങളിലും ഒരു പൈലറ്റ് പ്രോജക്ട് എന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് കൂടുതൽ ഫലപ്രദമെങ്കിൽ അടുത്ത വർഷവും കൂടുതൽ കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കത്തക്ക രീതിയിൽ കൂടുതൽ തുക 24 -25 സാമ്പത്തിക വർഷത്തിലും ഉൾപ്പെടുത്തും.6 അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന രണ്ട് കിലോയോളം ഭക്ഷണ അവശിഷ്ടങ്ങളും മറ്റു ജൈവ മാലിന്യങ്ങളും ദിനംപ്രതി ഈ കിച്ചൻ ഡൈജസ്റ്ററിൽ നിക്ഷേപിക്കാവുന്നതാണ്. രണ്ട് യൂണിറ്റുകൾ അടങ്ങുന്നതാണ് ഈ സംവിധാനം. ആദ്യ യൂണിറ്റ് നിറയുന്നതിന് ഏകദേശം ആറു മാസങ്ങൾ എടുക്കും. രണ്ടാമത്തെ യൂണിറ്റ് നിറയുന്ന സമയത്ത് ആദ്യ യൂണിറ്റിലെ മാലിന്യം വളമായി മാറി കഴിഞ്ഞിരിക്കും.

 

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ജോസഫ് , സ്ഥിരം സമിതി അധ്യക്ഷമാരായ ഷേർളി ജോയ്, ജിനി ജിജോയ് ,മാജി സന്തോഷ് പഞ്ചായത്ത് അംഗങ്ങളായ മോളി എബ്രഹാം, ജയശ്രീ സനൽ, സുരേഷ് ജോസഫ്, സുമോന്‍ ചെല്ലപ്പൻ ,സന്തോഷ് കോരപ്പിള്ള, സുജിത സദൻ, പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ, വിഇഒ ജിഷ തുടങ്ങിയവർ പ്രസംഗിച്ചു.

 

ഫോട്ടോ : ഇലഞ്ഞി പഞ്ചായത്തിലെ കിച്ചൻ ഡയജസ്റ്ററുകളുടെ വിതരണ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കുന്നു.

Prev Post

അഡ്വ. ജൂലി സാബു പിറവം നഗരസഭ ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്തു

Next Post

വീട് കയറി ആക്രമിച്ചതായി പരാതി.

post-bars