സമരാഗ്നി ജനകീയപ്രക്ഷോഭ ജാഥയുടെ ഭാഗമായി പിറവത്തും മണീടിലും വിളംബര ജാഥകൾ നടത്തി.
പിറവം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയപ്രക്ഷോഭജാഥയുടെ വരവറിയിച്ചു കൊണ്ട് പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കലിന്റെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ പിറവം ആശുപത്രി കവലയിൽ ഡിസിസി സെക്രട്ടറി കെ. ആർ പ്രദീപ്‌കുമാർ
ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, മുൻ മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം, മറ്റ് കോൺഗ്രസ്സ് നേതാക്കൾ പ്രസംഗിച്ചു. വിളംബര ജാഥ പിറവം ടൗൺ ചുറ്റി മാമലകവലയിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന യോഗത്തിൽ മുൻ കേന്ദ്ര മന്ത്രി പി. സി തോമസ് പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ അധ്യക്ഷത വഹിച്ചു.
പിറവം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ തോട്ടത്തിമലയിൽ നിന്ന് ചീരക്കാട്ടുപാറയിലേക്ക് വിളംബര ജാഥ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബിന് ഡിസിസി ട്രഷറർ കെ കെ സോമൻ പതാക കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വി.ജെജോസഫ്, പോൾ വർഗീസ്, ജോൺ തോമസ്, എൽദോ പീറ്റർ,എൽദോ ടോം പോൾ, ശോഭ ഏലിയാസ്,മോളി തോമസ്, സി പി ടൈറ്റസ്,പി കെ പ്രദീപ്,കെ എസ് രാജേഷ്,പോൾ തോമസ്, എ കെ സോജൻ തുടങ്ങിയവർ പ്രസംഗിച്ചു.മണ്ഡലം ഭാരവാഹികളായ പി. കെ ജേക്കബ്, പി. ഐ ഏലിയാസ്,ഷിജി ബിജു,സോജൻ എബ്രഹാം, കെ പി ജോയി, അഭിലാഷ്,തങ്കപ്പൻ, സണ്ണി,അമൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.
