ജൂബിലി നിറവിൽ രാമമംഗലം ഹൈസ്കൂൾ
രാമമംഗലം : രാമമംഗലം ഹൈസ്കൂളിന്റെ എഴുപത്തിയഞ്ചാംവാർഷികവും, പൂർവ്വവിദ്യാർത്ഥി സംഗമവും അഡ്വ:അനൂപ് ജേക്കബ് പിറവം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.എൻ അജിത് കുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സ്റ്റീഫൻ പ്രതിഭകളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിത എൽദോസ് പുരസ്കാര വിതരണം നടത്തി. സിനി ആർട്ടിസ്റ്റ് സുമേഷ് ചന്ദ്രൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോൾ യേശുദാസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ഏലിയാസ്, ഹെഡ്മിസ്ട്രസ് സിന്ധു പീറ്റർ, പിടിഎ പ്രസിഡണ്ട് കലാനിലയം രതീഷ്, ഹെഡ്മിസ്ട്രസ് സിമി തോമസ്, ദേവസ്വം പ്രസിഡന്റ് കെ.എൻ.മധു, ജി.രാജഗോപാലൻ, അധ്യാപകരായ സുഭദ്ര ഗുപ്തൻ, എം എൻ പ്രസീദ, ഹരീഷ് ആർ നമ്പൂതിരിപ്പാട്, എൽസി.എം.ടി , ഗീത ജി നായർ, വിദ്യാർത്ഥി പ്രതിനിധികളായ ബിയ സാബു, അഭിനവ് കൃഷ്ണ, തുടങ്ങിയവർ പ്രസംഗിച്ചു