എം.കെ.എം സ്‌കൂൾ വാർഷികവും യാത്രയയപ്പും
പിറവം: എം.കെ.എം ഹയർ സെക്കന്ററി സ്‌കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സിനിമാ ടെലിവിഷൻ താരം ബൈജു ജോസ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോബ് പി.എസ് അധ്യക്ഷനായി. മാനേജർ റവ.ഫാ.മാത്യൂസ് വാതക്കാട്ടിൽ പ്രതിഭകളെ ആദരിച്ചു.ഹെഡ്മിസ്ട്രസ് സി.പി.മിനി, അധ്യാപകരായ ഗ്ലാഡിസ് ജോൺ, പി.കെ ശാലോമി എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. പ്രിൻസിപ്പാൾ എ.എ.ഓനാൻകുഞ്ഞ്, സ്റ്റാഫ് സെക്രട്ടറി സൈബി.സി.കുര്യൻ, മദേഴ്‌സ് ഫോറം കൺവീനർ ഷിജി ടി.ആർ, സ്‌കൂൾ ലീഡർ ആദിത്യ അജിത്ത്, ഡെപ്യൂട്ടി ലീഡർ ശ്രീലക്ഷ്മി രാജേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
.