ഓണക്കൂർ ക്ഷേത്രത്തിൽ മോഷണം: പണം കവർന്നു
പിറവം: ഓണക്കൂർ ദേവി ക്ഷേത്രത്തിൽ മോഷണം. വഴിപാട് കൗണ്ടറും, ഓഫീസും കുത്തിത്തുറന്ന് ഇതിനുള്ളിലുണ്ടായിരുന്ന പണം അപഹരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഇവിടെ പല ഭാഗത്തും സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൻ്റെ ഡിവിആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗ്) സിസ്റ്റം കുത്തിപ്പൊളിച്ച് കൊണ്ടുപോയിട്ടുണ്ട്. കൗണ്ടറിൽ നിന്നും, ഓഫീസിൽ നിന്നുമായി ഏകദേശം 5000 രൂപയോളം കൊണ്ടുപോയതായാണ് സംശയിക്കുന്നത്.
ശ്രീകോവിലോ, ഭണ്ഡാരങ്ങളൊന്നും തന്നെ തുറക്കാൻ ശ്രമിച്ചിട്ടില്ല. ഇവിടുത്തെ സ്ട്രോംഗ് റുമിൻ്റെ ഭാഗത്തേക്കും മോഷ്ടാവ് എത്തിയില്ല.
ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം നാട്ടുകാരേയും, തുടർന്ന് പോലീസിനേയും അറിയിച്ചത്.
ഏതാനും ആഴ്ച മുമ്പ് മണീട് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും, പണവും കവർന്ന സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിനു മുമ്പ് പിറവം ടൗണിലെ പിഷാരു കോവിൽ ദേവി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതിൻ്റെ അന്വേഷണം നിലച്ചിരിക്കുകയാണന്ന് പറയു
ന്നു.