പിറവം നഗരസഭയിൽ അവതരിപ്പിച്ചത് ഊതി വീർപ്പിച്ച ബഡ്ജറ്റ് -പ്രതിപക്ഷം .
പിറവം : നഗരസഭയിൽ 2024-25 കാലഘട്ടത്തിൽ അവതരിപ്പിച്ച ബഡ്‌ജറ്റ് യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലെന്നും , ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ പാസാക്കിയ കരടും ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റും തമ്മിൽ കോടികളുടെ വ്യത്യാസവും , വരവിൽ 4 കോടിയും ചെലവിൽ ഏഴു കോടിയുടെയും വ്യത്യാസമാണുള്ളതെന്നും യു.ഡിഎഫ്. ആരോപിച്ചു. .5% മിച്ച ബഡ്ജറ്റുണ്ടാക്കണമെന്ന സർക്കാരിന്റെ നിദ്ദേശത്തെ തുടർന്നുണ്ടാക്കിയ ബഡ്ജറ്റ് യാഥാർത്ഥവുമായി ഒരു ബന്ധവുമില്ല. ക്ഷീര കർഷകരെ അവഗണിച്ചിരിക്കുകയാണെന്നും , കഴിഞ്ഞ വർഷം വക കൊളളിച്ചിരിക്കുന്ന തുകകൾ ബഹുഭൂരിപക്ഷവും ചിലവഴിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി. ബഡ്‌ജറ്റ് ചർച്ചിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരിക്കുന്ന ഭേദഗതികളോടുകൂടി ബഡ്ജറ്റ് പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, വത്സല വർഗീസ്, പ്രശാന്ത് മമ്പുറത്ത് അന്നമ്മ ഡോമി എന്നിവർ ആവശ്യപ്പെട്ടു.