Back To Top

February 8, 2024

എ. പി. വർക്കി അനുസ്മരണം നടത്തി.

 

പിറവം : എ.പി. വർക്കി മിഷൻ ആശുപത്രിയിൽ .പി . ആർ.മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ കുടിയ എ.പി. വർക്കി അനുസ്മരണ സമ്മേളനം ജോൺ ഫെർനാണ്ടസ് ഉദ്‌ഘാടനം ചെയ്തു. BPCL ൻ്റെ CSRഫണ്ട് ഉപയോഗിച്ചു നിർമിച്ച ഓക്സിജൻ പ്ലാൻ്റ് BPCL ചീഫ് മാനേജർ (HR) ശ്രീ.വിനീത് എം.വർഗീസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ.ജയകുമാർ നടത്തി. 20 വർഷം സർവീസ് പൂർത്തിയാക്കിയ ഡോക്ടർ രാജു ജോർജ്. 20 വർഷവും 10 വർഷവും പൂർത്തിയാക്കിയ ജീവനക്കാരെയും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.പി.ഉദയൻ, പി.ബി.രതീഷ്, എൻ.കൃഷ്ണപ്രസാദ്, സി.ജെ.നന്ദകുമാർ, ജെസ്സി പീറ്റർ, സി.ഇ.ഒ. എം.ജി.രാമചന്ദ്രൻ, സുജിത് വർഗ്ഗീസ് അഡ്വ. കെ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

Prev Post

അന്യായമായ കോടതി ഫീസ് വർദ്ധനവിൽ പ്രധിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കോലഞ്ചേരി യൂണിറ്റ്…

Next Post

56 കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

post-bars