Back To Top

February 7, 2024

സമഗ്ര നെൽകൃഷി വികസന പദ്ധതി സബ് സിഡി വിതരണം നടത്തി.       

 

 

പിറവം : പിറവം നഗരസഭയും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതി സമഗ്ര നെൽകൃഷി വികസന പരിപാടിയുടെ സബ് സിഡി വിതരണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ജിൻസി രാജു നിർവഹിച്ചു. നഗരസഭാ ഡെപ്യുട്ടി ചെയർമാൻ കെ. പി. സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ അമർക്കുളം ഫാർമേഴ്സ് ഗ്രൂപ്പിലെ പ്രസിഡൻ്റ് ജിജോ എബ്രാഹം, സെക്രട്ടറി ബാബുദാസ് എന്നിവർക്ക് ആദ്യ സബ്സിഡി വിതരണം നൽകി. വികസനകാര്യ സ്ഥിരം സമിതി അംങ്ങളായ ജൂബി പൗലോസ് , ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, പ്രശാന്ത് ആർ., രാജു പാണാലിയ്ക്കൽ,ഗിരീഷ്‌കുമാർ, ജോജിമോൻ സി.ജെ, മോളി വലിയകട്ടയിൽ, അന്ന ഡോമി, പ്രശാന്ത് മമ്പുറത്ത്, പിറവം സഹകരണ ന ബാങ്ക് പ്രസിഡൻ്റ് സി. കെ. പ്രകാശ്, കൃഷി ഓഫീസർ ശീതൾ ബാബു പോൾ, പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ എന്നിവർ സംബന്ധിച്ചു,

Prev Post

കളമ്പൂർ വെള്ളാരംമലയിൽ എബ്രഹാം (80) നിര്യാതനായി.

Next Post

അവർ ഒത്തുചേർന്ന് ഓർമകൾ പങ്കുവെച്ചു

post-bars