ടോറസ് ലോറി ബൈക്കിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
ഓണക്കൂർ: ഓണക്കൂർ പാലത്തിനും ആലിൻചുവടിനും ഇടയിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക് . ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. പിന്നിൽ നിന്നും വന്ന ടോറസ് ലോറി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശികളായ ദമ്പതികളും കുട്ടിയും മൂന്നാറിലേക്ക് പോകുന്ന യാത്രയിലാണ് അപകടം സംഭവിച്ചത്. മൂന്ന് പേരും നിസാര പരുക്കുകളോടെ രക്ഷപെട്ടു.