Back To Top

February 6, 2024

ഫീസ് കൈക്കലാക്കി , ചാക്കുകളിലെ പ്ലാസ്റ്റിക്ക് അവിടെത്തന്നെ” പുതൃക്കയിൽ പ്ലാസ്റ്റിക്ക് വെയ്സ്റ്റ് ശേഖരിക്കൽ താളം തെറ്റിയ നിലയിൽ.

 

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരം താളം തെറ്റുന്നു. തോന്നും പോലെ വന്ന് ഫീസ് കൈക്കലാക്കി വൃത്തിയാക്കിയ സൂക്ഷിച്ച് വച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് എടുക്കാതെ സ്ഥാലം വിടുന്നു. മാസം തോറുമുള്ള ഫീസ് മേടിക്കാൻ അവേശം കാണിക്കുന്ന ഹരിതകർമ്മ സേന പ്ലാസ്റ്റിക്ക് വെയ്സ്റ്റ് സമയത്ത് തന്നെ എടുക്കുന്നില്ല എന്ന പരാതി നാളുകളായി ഉയരുന്നുണ്ട്. കോലഞ്ചേരിയിൽ കഴിഞ്ഞ മാസം പന്ത്രണ്ടിന് ഫീസ് മേടിച്ച് സ്ഥലം വിട്ട കർമ്മസേന പ്രവർത്തകർ നാളിതു വരെയായി വ്യാപാരികൾ ശേഖരിച്ച് നല്കിയ പ്ലാസ്റ്റിക്ക് എടുത്തു കൊണ്ട് പോയിട്ടില്ല. ഇവിടെ വ്യാപാരികൾ മാസം തോറും 100 രൂപയും, വീട്ടുടമകൾ 50 രൂപയുമാണ് നല്കേണ്ടത്. മിക്ക വീടുകളിലും പല വ്യാപാര സ്ഥാപനങ്ങളും പലരും പ്ലാസ്റ്റിക്ക് വെയ്സ്റ്റ് കത്തിച്ചും മറ്റും ഒഴിവാക്കുന്നതിനാൽ 50 രൂപ കൊടുക്കുന്ന പഞ്ചായത്തിലെ വീട്ടുടമസ്ഥനും 100 രൂപ കൊടുക്കുന്ന വ്യാപാരിയും അപഹാസ്യനാകുന്ന അവസ്ഥയാണ്. കൈയിലുള്ള കാശ് കൊടുത്ത് പ്ലാസ്റ്റിക്ക് മാലിന്യം സംരക്ഷിക്കേണ്ട ഗതികേടിലാണ് പലരും. നാളുകൾക്ക് മുമ്പ് മീമ്പാറ വനിതാ വ്യാവസായ കേന്ദ്രത്തിൽ മൂന്ന് നിലകളിലായി കൂട്ടി വച്ച പ്ലാസ്റ്റിക്ക് മാലിന്യം ആരോ തീവച്ച് കത്തിച്ചിരുന്നു. നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന ഓഫീസിന് താഴെയാണ് പ്ലാസ്റ്റിക്ക് വെയ്സ്റ്റ് സൂക്ഷിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടുപോകാൻ പഞ്ചായത്തിന് വാഹനം ഇല്ലാത്തതും ശേഖരിക്കാൻ സമയത്ത് വേണ്ടത്ര ആളെ കിട്ടാത്തതും, കൃത്യമായി അവർക്ക് കൂലി നല്കാനാകാത്തതുമെല്ലാം കാര്യങ്ങൾ താളം തെറ്റിക്കുന്നു എന്ന ആക്ഷേപവും ശക്തമായി പ്രചരിക്കുന്നുണ്ട്.

 

ഫോട്ടോ:(കോലഞ്ചേരി ടൗണിലെഎം.സി.പി കെട്ടിടത്തിന് മുന്നിൽ ആഴ്ച്ചകളായി ചാക്കുകളിലാക്കിയ പ്ലാസ്റ്റിക്ക് മാലിന്യം കെട്ടി സൂക്ഷിച്ചിരിക്കുന്നു.)

 

Get Outlook for Android

Prev Post

പിറവത്ത് പാത്രിയർക്കീസ്ബാവയ്ക്ക് ഉജ്വല വരവേൽപ്പ്

Next Post

ആശുപത്രി ജീവനക്കാരി ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണ് മരിച്ചു

post-bars