നെച്ചൂരിൽ പാത്രീയർക്കീസ് ബാവക്ക് തിങ്കളാഴ്ച സ്വീകരണം
പിറവം : തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ സന്ധ്യാ പ്രാർത്ഥന നടക്കും. . 2017-ലെ കോടതി വിധിയ്ക്ക് ശേഷം നഷ്ടപ്പെട്ട പള്ളികളിൽ ആദ്യമായി ദേവാലയവും, സെമിത്തേരിയും നിർമ്മിച്ചത്ഇവിടെയാണ്. കണ്ട നാട് ഭദ്രാസനത്തിൽ പരി. പാത്രിയർക്കീസ് ബാവ സന്ധ്യാ പ്രാർത്ഥന നടത്തുന്ന ഏക ദേവാലയവും ഇതാണ്. 5ാം തീയതി തിങ്കളാഴ്ച വൈകിട്ട് കക്കാട് കവലയിൽ നിന്നും ഭക്തസംഘടന കളുടെ നേതൃത്വത്തിൽ സ്വീകരിച്ച് പള്ളിയിൽ എത്തിച്ചേരുമ്പോൾ വികാരി ഫാദർ ഏലിയാസ് കാപ്പും കുഴിയിൽ, സഹ വികാരി ഫാദർ സന്തോഷ് തെറ്റാലിൽ, ട്രസ്റ്റിസോ ജൻ പി അബ്രാഹാം, സെക്രട്ടറി സിജു പൗലോസ്, സഭ മാനേജിംഗ് കമ്മറ്റിയംഗം അഡ്വ ജോൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.