മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാമ്പാക്കുട: ഓണക്കൂർ സർവ്വോദയം എൻ.എസ്.എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ജി. സജികുമാർ അദ്ധ്യക്ഷനായി. നേത്ര, ഇ എൻ ടി, ജീവത ശൈലി രോഗങ്ങൾക്കായി പരിശോധനയും, സൗജന്യ മരുന്നു വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് മാത്യു, കരയോഗം സെക്രട്ടറി കെ.പി.സത്യൻ നായർ, ജോയിൻറ് സെക്രട്ടറി മായാ ബാബുരാജ് ഡോ:ജോസി മോൻ ജെ കല്ലറക്കൽ, കുര്യാച്ചൻ ഐസക്, സി.ബി രാജീവ്, ഗീതാ ശങ്കർ, ദേവിക.എസ്.നായർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ
ഓണക്കൂർ സർവ്വോദയം എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു