പുതുമനകടവ് ലിഫ്റ്റ് ഇറിഗേഷനിൽ നിന്നും വെള്ളം ലഭിക്കുനില്ലെന്ന് പരാതി.
കോലഞ്ചേരി: മണീട് – പൂതൃക്ക പഞ്ചായത്തുകളിലെ നാല് വാർഡുകളിൽ വെള്ളം എത്തിക്കുന്ന പുതുമനകടവ് ലിഫ്റ്റ് ഇറിഗേഷനിൽ നിന്നും വെള്ളം ലഭിക്കുനില്ലെന്ന്
പരാതി. ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് മണീട് പഞ്ചായത്തിലെ രണ്ട് ,മൂന്ന് വാർഡുകളും പൂതൃക്ക പഞ്ചായത്തിലെ ഒൻപത്,പത്ത് വാർഡുകളിലും കൃഷിക്കും കുടിവെള്ളത്തിന്നും വെള്ളം ലഭിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മുവാറ്റുപുഴയാറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ഇരുന്നൂറോളം ഹെക്ടർ സ്ഥലത്ത് നെൽ കൃഷി ചെയ്തു വന്നിരുന്നു. രാമമംഗലം പാലത്തിനു സമീപം കുടുംബനാട് പമ്പ്ഹൗസിനു വെള്ളം ലഭിക്കുന്നതിനു വേണ്ടി തടയണ നിർമ്മിച്ചതോടെയാണ് പുതുമനകടവ് പമ്പ്ഹൗസിൽ വെള്ളം ലഭിക്കാതെ വന്നത്. അതിനാൽ പതിവായി പമ്പിംഗ് മുടങ്ങന്നതിനും കാരണമായി. മുൻ കാലങ്ങളിൽഇവിടെ നിന്ന് 20 മണിക്കൂർ പമ്പിംഗ് നടന്നിരുന്നു. എന്നാൽ ഇപ്പോൾ വളരെ കുറച്ചു സമയം മാത്രമേ പമ്പിംഗ് നടത്താൻ കഴിയുന്നുള്ളു. ഒരു വാർഡിൽ പോലും വെള്ളം എത്തിക്കാൻ ഇതിനാൽ കഴിയുന്നതുമില്ല. ഈ വർഷമാണ് നീരൊഴുക്ക് തീരെ കുറഞ്ഞതും പമ്പിംഗ് മുടങ്ങുന്നതിനും കാരണമായി. ജാതി, വാഴ,കപ്പ ,പച്ചക്കറി കൃഷി ചെയ്തിന്നവരും വെള്ളം ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിലാണ്. പമ്പ്ഹൗസിനു സമീപമുള്ള പാറ പൊട്ടിച്ച് മോട്ടോർ താഴ്ത്തി വച്ചാൽ മാത്രമേ വെള്ളം ലഭിക്കുകയുള്ളുവെന്ന് കർഷകർ പറയുന്നു. വിഷയത്തിൽ അടിയന്തരമായി മണീട് – പൂതൃക്ക പഞ്ചായത്തുകളിലെ ഭരണ സമിതി ഇടപെടണമെന്ന് പാടശേഖര സമിതികൾ ആവശ്യപെടുന്നു.