ഇലഞ്ഞി ഗ്രാമപഞ്ചായത്തിൽ സൗജന്യ നിയമസഹായ വേദി പ്രവർത്തനം ആരംഭിച്ചു…..
ഇലഞ്ഞി : താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്തിൽ സൗജന്യ നിയമസഹായ വേദിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.31 1 2024 രാവിലെ 11:30 മണിക്ക് ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഹോളിൽ ചേർന്ന യോഗത്തിൽ എറണാകുളം ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജിയുമായ ശ്രീരഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രീതി അനിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എംപി ജോസഫ് അഡ്വക്കേറ്റ് എംഎസ് അജിത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി മാജി സന്തോഷ് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ശ്രീ വി വി ശ്യാം ഇലഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ തോമസ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.അഡ്വക്കേറ്റ് പ്രവീൺ പി നിയമ അവബോധന ക്ലാസ് നയിച്ചു. തുടർന്നുള്ള മാസങ്ങളിൽ സൗജന്യ നിയമസഹായ വേദിയുടെ പ്രവർത്തനം ഇലഞ്ഞി ഗ്രാമപഞ്ചായത്തിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ എല്ലാ മൂന്നാമത്തെ ബുധനാഴ്ചകളിലും നടത്തപ്പെടും.