തിരുമാറാടി പഞ്ചായത്തിലെ ശുദ്ധജല പ്രശ്നം താലൂക്ക് സർവീസ് കമ്മിറ്റി പ്രത്യേക അദാലത്ത് നടത്തി
തിരുമാറാടി പഞ്ചായത്തിലെ ശുദ്ധജല പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി തിരുമാറാടി പഞ്ചായത്ത് ഓഫീസിൽ 31/01/24 തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രത്യേക അദാലത്ത് നടത്തി.
അകാലത്ത് മുമ്പാകെ വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പിറവം ശ്രീ ഔസേപ്പ്
റിപ്പോർട്ട് ബോധിപ്പിക്കുകയും ചെയ്തു.ടി റിപ്പോർട്ട് പ്രകാരം 17 /1/ 2024 തീയതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സന്ധ്യ മോൾ പ്രകാശിന്റെ നേതൃത്വത്തിൽ കുടിവെള്ള പ്രശ്നം നേരിടുന്ന വിവിധ വാർഡിലെ മെമ്പർമാരുടെയും വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും ജല അതോറിറ്റി കരാറുകാരൻ ശ്രീ ഡൊമണിക്കും പ്രശ്നം ബാധ്യത പ്രദേശങ്ങൾ സന്ദർശിച്ചു.കക്കാട് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച ജലം വെട്ടിമൂട് പമ്പ് ഹൗസിൽ എത്തിച്ച് അവിടെ നിന്ന് പമ്പ് സെറ്റ് ഉപയോഗിച്ച് കളപ്പാറയിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഭൂതല സംഭരണികളിൽ ശേഖരിക്കുന്ന ജലം വാൽവ് തിരിച്ച് മാറി മാറി വിതരണം ചെയ്യുന്നതിന് വാൽവ് ഓപ്പറേറ്ററുടെ ഭാഗത്തുനിന്ന് വീഴ്ച്ച ഉണ്ടായതായി അവർ വിലയിരുത്തി, ആ വിവരം പ്രദേശവാസികളെയും മറ്റ് ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തുകയും അപ്രകാരം മുൻ വർഷങ്ങളിൽ വാൽവ് ഡ്യൂട്ടി ചെയ്തിരുന്ന വാൽവ് ഓപ്പറേറ്ററെ ചുമതല ഏൽപ്പിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾ വാട്ടർ അതോറിറ്റി അതികൃതർ വിലയിരുത്തി വരുകയും ചെയ്യുകയാണെന്നും കൂടാതെ കാക്കൂർ അഴീക്കൽ റോഡിൽ കൂരാപ്പിള്ളി കുരിശു മുതൽ തിരുമാറാടി അതിർത്തി വരെ ഭാഗങ്ങളിൽ അംഗൻവാട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ആറുമാസമായി നിലനിന്നിരുന്ന കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിച്ചതായും പത്താം വാർഡ് ചിറ്റേഴത്തിൽ ഭാഗത്തും വെള്ളം എത്തിച്ചതായും അറിയിച്ചു.
നാവോളിമറ്റം മണ്ണത്തൂർ ലൈനിലെ ജി ഐ പൈപ്പ് കാലപ്പഴക്കം കൊണ്ട് അടഞ്ഞുപോയതാണ് പ്രശ്നമെന്നും പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനായി കരാറുകാരന് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റോഡ് പണി മൂലം കണക്ഷൻ അടഞ്ഞുപോയി ജലം ലഭിക്കാത്ത ആളുകൾക്ക് കണക്ഷനിലെ തകരാറ് പരിഹരിക്കുവാൻ പ്ലംബറിനെ ഏർപ്പാടാക്കി നൽകിയിട്ടുണ്ടെന്നും അതുപോലെ അരയ്ക്കനാം തടം തിരുനിലം ഫാം റോഡിലെ പുനരുദ്ധാരണ ജോലികൾ വാർഡ് മെമ്പർ നിർദ്ദേശിച്ച പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ ചെയ്തു തീർക്കുവാൻ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ബോധിപ്പിച്ചു. അതുപോലെ പന്ത്രണ്ടാം വാർഡിൽ കള്ളാട്ടുകുഴി ചെറുക്കോട്ടിൽ കോളനി റോഡിൽ നിലവിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ അവിടെയുള്ള വാൽവ് രണ്ടുമണിക്കൂർ അടച്ച് ജലം വിതരണം ചെയ്യുവാൻ വാൾവ് ഓപ്പറേറ്റർക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടിൽ വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിറവം അറിയിച്ചു.മണ്ണത്തൂർ ലൈനിലെ കാലപ്പഴക്കം ചെന്ന ജി ഐ പൈപ്പുകൾ മാറ്റി പ്രശ്നം 10 ദിവസത്തിനകം പരിഹരിക്കണമെന്നും അതുപോലെ മണിമലക്കുന്ന് ഗവൺമെൻറ് കോളേജ് മാപ്പാനിക്കൽ കുറ്റിപുറം എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും അദാലത്തിൽ തീരുമാനമായി.എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ശ്രീ രഞ്ജിത് കൃഷ്ണൻ അഡ്വക്കേറ്റ് എം എസ് സജിത്ത് എന്നിവർ ഉൾപ്പെട്ട അദാലത്ത് ബെഞ്ചാണ് തീരുമാനങ്ങൾ എടുത്തത്.താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മൂവാറ്റുപുഴ സെക്രട്ടറി ശ്രീ വി വി ശ്യാം പാര ലിഗൽ വോളഡിയർ ശ്രീമതി ഉഷ പ്രേംകുമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.തിരുമാറാടി കളപ്പാറ അവാർഡ് മെമ്പർ അനിത ബേബി രണ്ടാം വാർഡ് മെമ്പർ സാജു ജോൺ പത്താം വാർഡ് മെമ്പർ കെ കെ രാജ്കുമാർ ആറാം വാർഡ് മെമ്പർ സിബി ജോയ് വാർഡ് 9 മെമ്പറും വൈസ് പ്രസിഡന്റുമായ ശ്രീ എം എം ജോർജ് വാർഡ് 8 മെമ്പർ ആലീസ് ബിനു പന്ത്രണ്ടാം വാർഡ് മെമ്പർ എം എസ് അജിത്ത് അതുപോലെ വാർഡ് മെമ്പർ ബീന ഏലിയാസ് എന്നിവർ എന്നിവരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു.