പെരിയപ്പുറം സ്കൂളിൽ വാനനിരീക്ഷണം നടത്തി
പിറവം : പെരിയപ്പുറം ഗവ:യു .പി .സ്കൂൾ ഓണക്കൂർ സൗത്തിൽ വാനനിരീക്ഷണവും ജോതിശാസ്ത്ര ക്ലാസ്സും നടന്നു. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയും ഗവ:യു .പി സ്കൂൾ ഓണക്കൂർ സൗത്തും ചേർന്ന് സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടത്തിയത് . കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താനും ആകാശ വിസ്മയങ്ങൾ പരിചയപ്പെടുത്താനും ഉദ്യേശിച്ചായിരുന്നു ഇത് നടന്നത് .വ്യാഴ ഗ്രഹത്തിൻ്റെ ഉപഗ്രഹങ്ങളെ കുട്ടികൾ കാണുകയും മറ്റ് ഗ്രഹങ്ങളെയും നക്ഷത്ര കൂട്ടങ്ങളെയും കുട്ടികൾ നിരീക്ഷിക്കുകയും ചെയ്തു. പാമ്പക്കുട ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യാമള പ്രസാദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം.ഷാജി ജോർജ്ജ് , ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ജില്ല പ്രസിഡൻ്റ് കെ. എസ്.ഹരികുമാർ , പി സി..തങ്കച്ചൻ, പി.പി എബ്രാം , പി.ടി.എ. ഭാരവാഹികൾ ,സ്കൂൾ അധ്യാപകർ സംബന്ധിച്ചു.