പിറവത്ത് കുടിവെള്ളം മുടങ്ങുന്നു – യു.ഡി.എഫ് . കാലി കുടം ഉടച്ചു പ്രതിഷേധിച്ചു
പിറവം : പിറവം ടൗണിൽ രണ്ട് ദിവസത്തിലധികമായി കുടി വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് യു.ഡി.എഫ്. പ്രവർത്തകർ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കാലി -കുടം ഉടച്ചു പ്രതിഷേധ സമരം നടത്തി. തുടർന്ന് യു ഡി എഫ് . ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ യു. ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണലിക്കൽ , നഗര സഭ കൗൺസിലർമാരായ വത്സല വർഗീസ് ,മോളി ബെന്നി ,മറ്റ് നേതാക്കളായ തോമസ് തെക്കും മൂട്ടിൽ , ജോർജ് അലക്സ്, വർഗീസ് നരേക്കാട്ട്, ,രാജീവ് കല്ലുംകുടം ,സ്വർണൻ ,സാബു കല്ലുമാരി ,എന്നിവർ പങ്കെടുത്തു.