Back To Top

January 30, 2024

അമിത ഭാരം കയറ്റിയ ടോറസ് വണ്ടികൾ – പൈപ്പ് പൊട്ടുന്നത് തുടർക്കഥ; നാട്ടുകാർ റോഡ് ഉപരോധിച്ചു

 

പാമ്പാക്കുട: ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണ പൈപ്പ് തുടർച്ചയായി പൊട്ടുന്നത്തിൽ പ്രതിഷേധിച്ച് അഞ്ചൽപെട്ടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. കാക്കാട് ജലശുദ്ധീകരണ ശാലയിൽ നിന്നും വെട്ടിമൂട് സംഭരണിയിലേക്ക് ശുദ്ധജലം എത്തിക്കുന്ന 350 എം.എം ആസ്ബസ്റ്റോസ് പൈപ്പാണ് അടിക്കടി പൊട്ടുന്നത്. ഇത് മൂലം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷ്മായതോടെയാണ് പഞ്ചായത്ത് അംഗം ജിനു സി ചാണ്ടിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റിസ്ഥാപിക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്ഥ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് അമിത ഭാരം കയറ്റി എത്തുന്ന ടോറസ് ലോറികൾ ഉൾപ്പടെ തടഞ്ഞതെന്ന് ജിനു.സി.ചാണ്ടി പറഞ്ഞു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പിറവം പോലീസ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. തുടർന്ന് നടന്ന ചർച്ചയിൽ നിലവിലെ തകരാർ പരിഹരിച്ച് ജലവിതരണം ഇന്ന് പുനസ്ഥാപിക്കുകയും, 4 ദിവസത്തിനകം സമാന്തര പൈപ്പ് സ്ഥാപിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കുകയും ചെയ്യുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു

.

Prev Post

വാരിയർ ഫൗണ്ടേഷൻ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Next Post

പിറവത്ത്‌ കുടിവെള്ളം മുടങ്ങുന്നു – യു.ഡി.എഫ് . കാലി കുടം ഉടച്ചു പ്രതിഷേധിച്ചു

post-bars