വാരിയർ ഫൗണ്ടേഷൻ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കോലഞ്ചേരി:രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാലാരിവട്ടം ചെെതന്യ ഐ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വാരിയർ ഫൗണ്ടേഷൻ നേതൃത്വത്തിൽ ഡബ്ല്യൂ.എഫ്. കെെവല്യ ഇവൻ്റ് സെൻ്ററിൽ നേത്രപരിശോധന ക്യാമ്പും നേത്രദാന ബോധവത്കരണവുംസംഘടിപ്പിച്ചു.
വാരിയർ ഫൗണ്ടേഷൻ കൺവീനർ അനിയൻ പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ നീതു പി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.,ഡോ.അർഫാസ് താജ് നേതൃസംരക്ഷണ-നേത്രദാന ബോധവത്കരണ ക്ലാസെടുത്തു.
സണ്ണി വർഗീസ്,രമേഷ് വാസു,കെ.എസ് കൃഷ്ണ കുമാർ,
വില്യംസ് കെ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Get Outlook for Android