പി.റ്റി ഏലിയാസ്, എം.ജി രാമചന്ദ്രൻ അനുസ്മരണ യോഗം നടത്തി.
പിറവം : സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറിമാരായിരുന്ന പി.റ്റി ഏലിയാസിന്റെയും, എം.ജി രാമചന്ദ്രന്റെയും ചരമ വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് അനുസ്മരണ യോഗം ചേർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി, എം. എം ജോർജ്, രാജേഷ് കാവുങ്കൽ, സി. എൻ സദാമണി, അഡ്വ. ബിമൽ ചന്ദ്രൻ, കെ. പി ഷാജഹാൻ, കെ. സി തങ്കച്ചൻ, എം. വി മുരളി, അഡ്വ. ജൂലി സാബു എന്നിവർ പ്രസംഗിച്ചു.