നിയന്ത്രണം വിട്ട കാർ തട്ടി ശുചീകരണ തൊഴിലാളിയായ സ്ത്രീക്ക് ഗുരുതര പരിക്കേറ്റു.
കോലഞ്ചേരി : നിയന്ത്രണം വിട്ട കാർ തട്ടി ശുചീകരണ തൊഴിലാളിയായ സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. കോലഞ്ചേരി ടൗണിൽ ഇന്നലെ രാവിലെ എട്ടരയോടുകൂടിയായിരുന്നു അപകടം. കോലഞ്ചേരി ടൗൺ ശുചീകരണ തൊഴിലാളിയായ രാജമ്മ കുട്ടപ്പൻ (62) നെയാണ് ഇടിച്ച് തെറിപ്പിച്ചത്.ഇവരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ടൗൺ വൃത്തിയാക്കുന്ന തൊഴിലാളിയുടെ നേരെ നിയന്ത്രണ വിട്ട കാർ ഇടിച്ച് കയറുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ സ്ഥിതി ചെയ്തിരുന്ന ബിഎസ്എൻഎൽ കൺട്രോൾ പാനലും അപകടത്തിൽ ഇടിച്ചുതെറിപ്പിച്ചു. വിദ്യാർത്ഥികളടക്കം നൂറ് കണക്കിന് ആളുകൾ നടന്ന് പോകുന്ന വാക്ക് വേയിലേക്കാണ് കാർ ഇടിച്ച് കയറിയത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.