പഞ്ചായത്തിൽ ലീഡിങ് ചാനൽ നിർമ്മാണോദ്ഘാടനം നടത്തി.
തിരുമാറാടി : പഞ്ചായത്തിൽ ലീഡിങ് ചാനൽ നിർമ്മാണോദ്ഘാടനം നടത്തി. ഏഴാം വാർഡിലെ മുട്ടത്തുമാക്കിൽ കമലമറ്റം, പുന്നംകോഡ്, പാടശേഖരങ്ങളിൽ
നെൽകൃഷി വ്യാപനവും വേനൽക്കാലത്ത് കൊണ്ട കൃഷിയും ലക്ഷ്യമിട്ട് കനാൽ വെള്ളം ലീഡിങ് ചാനലിലൂടെ എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം
അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്തംഗം രമ മുരളീധര കൈമൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, ലളിത വിജയൻ,കർഷക സമിതി പ്രസിഡൻ്റ് ജയ്മോൻ മാത്യു പാലത്താനത്ത്, മേഴ്സി ജോർജ്, കൃഷി ഓഫീസർ റ്റി.കെ ജിജി, കർഷക സമിതി സെക്രട്ടറി ബേബി ജോസഫ്, മോഹിനി തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
കനാൽ വെള്ളം തിരുമാറാടി പാടശേഖരങ്ങളിൽ നേരിട്ട് എത്തിക്കാൻ ഫലപ്രദമായ പദ്ധതികൾ അപര്യാപ്തമായിരുന്നു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജിന്റെ നേതൃത്വത്തിൽ 40 ഓളം കർഷകർ നൽകിയ നിവേദനത്തെ തുടർന്ന് കാഡ പദ്ധതി വഴി 200 ഹെക്ടർ സ്ഥലത്ത് നേരിട്ട് പ്രയോജനം കിട്ടുന്നതിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്.
ചെറിയ തോടിന് ഇരുവശവും സ്ഥിതിചെയ്യുന്ന മുട്ടത്തുമാക്കിൽ പാടശേഖരത്തിൽ നിന്നും കമല മറ്റം പാടശേഖരത്തിൽ നേരിട്ട് കൊയ്ത്ത് യന്ത്രം എത്തിക്കുന്നതിന് സാഹചര്യമില്ലാത്തതിനാൽ 4 കിലോമീറ്റർ വളഞ്ഞു ചുറ്റി
അയ്യായിരം രൂപയോളം ചെലവിലാണ്
യന്ത്രമെത്തിച്ചിരുന്നത്.
ഇരു പാടങ്ങളെയും ബന്ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ്, അനൂപ് ജേക്കബ് എംഎൽഎ യ്ക്കും കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടുണ്ട്.
ഫോട്ടോ : തിരുമാറാടി : പഞ്ചായത്തിൽ ലീഡിങ് ചാനൽ നിർമ്മാണോദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കുന്നു.