പെരിയപ്പുറം ഗവ.യു.പി. സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തു.
പിറവം: പെരിയപ്പുറം ഗവ.യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും 75-ാം-മത് വാർഷിക ആഘോഷവും അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് ജിജിമോൾ കെ. കെ.റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രധാന അദ്ധ്യാപകരെയും പൂർവ്വ വിദ്യാർഥിയും സിനിമ അഭിനേതാവുമായ സി.കെ. സന്തോഷിനെയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് രാധ നാരായണൻകുട്ടി ,പ്രധാനാധ്യാപകൻ ഷാജി ജോർജ്, ബ്ലോക്ക് മെമ്പർ ഷീല ബാബു, സ്ഥിരംസമിതി അധ്യക്ഷരായ ജയന്തി മനോജ്, ശ്യാമള പ്രസാദ്, ശ്രീകാന്ത്, വാർഡ് മെമ്പർ രൂപ രാജു, പിറവം എ ഇ ഒ പി. ജി ശ്യാമള വർണ്ണൻ, ജിജി മണ്ണാത്തിക്കുളം കെ.പി. സിജു, ജിജോ കെ.മാണി, എം.നികേഷ്. ആതിര അജിത്, ബൈജു എം.പോൾ, നീതു കൈലാസ് എന്നിവർ സംസാരിച്ചു.