പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ എൻസിസിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും, പ്ലോഗ് റണ്ണും സംഘടിപ്പിച്ചു.
പിറവം: പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 18 കെ ബറ്റാലിയൻ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്സ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും, പ്ലോഗ് റണ്ണും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ പ്രധാനാധ്യാപകൻ ഡാനിയേൽ തോമസ് ദേശീയ പതാക ഉയർത്തി, റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് ആരോഗ്യ സംരക്ഷണത്തിലൂടെ സാമൂഹിക സേവനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്ലോഗ് റൺ പിറവം നഗരസഭാ കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ ഫ്ലാഗ് ഓഫ് ചെയ്തു. പിറവം താലൂക്കാശുപത്രി കവലയും സ്കൂൾ പരിസരങ്ങളിലെയും മാലിന്യങ്ങൾ വൃത്തിയാക്കുകയും ചെയ്തു. എൻ സി സി തേഡ് ഓഫീസർ ബിച്ചു കുര്യൻ തോമസ്, കേഡറ്റുകൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.