അനധികൃതമായി ഭൂമി കയ്യേറിയതിന് വിജിലൻസ് കേസിൽ പ്രതിയായ മാത്യു കുഴൽനാടൻ എംഎൽഎയെ അറസ്റ്റ് ചെയ്യുക; എ ഐ വൈ എഫ്
മൂവാറ്റുപുഴ: അനധികൃതമായി ഭൂമി കയ്യേറിയതിന് വിജിലൻസ് കേസിൽ പ്രതിയായ മാത്യു കുഴൽനാടൻ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് എ ഐ വൈ എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ മാത്യു കുഴൽ നാടന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ, 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയതായി വിജിലൻസ് കണ്ടെത്തി. വിജിലൻസിന്റെ കണ്ടെത്തൽ റവന്യൂ വിഭാഗവും ശരിവെച്ചു. അനധികൃതമായി കയ്യേറിയ ഭൂമി തിരികെ പിടിക്കാൻ ഇടുക്കി ജില്ലാ കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
വിജിലൻസ് കേസിൽ കുറ്റക്കാരൻ എന്ന് തെളിഞ്ഞ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അനന്തരനടപടികൾ സ്വീകരിക്കണമെന്നും, എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നും എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് എൽ എ അജിത്തും, മണ്ഡലം സെക്രട്ടറി കെ ബി നിസ്സാറും ആവശ്യപ്പെട്ടു.
