വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാൾ
കാക്കൂർ: ആട്ടിൻകുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളിന് ഇന്ന് രാവിലെ 10 മണിക്ക് കൊടിയേറും. രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടർന്ന് റവ. ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പയുടെ വി. കുർബാനയും നടത്തും. 28ന് രാവിലെ 11.30 നുള്ള നേർച്ച വിളംബലോടെ പെരുന്നാൾ സമാപിക്കും. 25,26,27,28 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക. 25ന് രാവിലെ മൂന്ന് നോമ്പ് വീടൽ, പ്രഭാത നമസ്കാരം. തുടർന്ന് റവ.ഫാ. സഖറിയ ജോർജ് നിരവേൽ വിശുദ്ധ കുർബാന അർപ്പിക്കും. 26ന് വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥന, 7.30ന് റവ.ഫാ. വിപിൻ ബാബുവിന്റെ വചന പ്രഘോഷണം. 27ന് 6.30ന് അഭി.ഡോ.സഖറിയാസ് മാർ അപ്രേം നയിക്കുന്ന സന്ധ്യാ പ്രാർത്ഥന, ഏഴിന് വചന ശുശ്രൂഷ, 7.30ന് പ്രദക്ഷിണം, പത്തിന് ആശിർവാദം. തുടർന്ന് കരിമരുന്ന് പ്രയോഗം, നേർച്ച വിളമ്പ്. 28ന് ഏഴിന് പ്രഭാത നമസ്കാരം, എട്ടിന് വി.കുർബാന, പത്തിന് ചികിത്സ സഹായ വിതരണം, 10.15 ന് പ്രദക്ഷിണം, 11.30ന് ആശീർവാദം, നേർച്ച വിളമ്പ്.