വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഊർജ സംരക്ഷണ ബോധവത്കരണ ശിൽപശാല.
ഇലഞ്ഞി : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഊർജ സംരക്ഷണ ബോധവൽക്കരണ ശില്പശാലയുടെ ഉദ്ഘാടനം എനർജി ഓഡിറ്റർ ഡോ.ഗണപതി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജെ.അനൂപ്, ഡയറക്ടർ ഷാജി ഓസ്റ്റിൻ, എനർജി ഓഡിറ്റർമാരായ എൻ.പ്രസന്ന, കെ. സുജീഷ്, നാക് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ.ജി.അഞ്ജന, ക്രൈറ്റീരിയ കോർഡിനേറ്റർ അസ്സി. പ്രൊഫ.ഐശ്വര്യ, അസിസ്റ്റന്റ് പ്രൊഫ.രാധിക തുടങ്ങിയവർ പ്രസംഗിച്ചു. ഡോ എ.ഗണപതി, എൻ.പ്രസന്ന, സുജീഷ് കെ. രാജ് എന്നിവർ ക്ലാസുകൾ നയിച്ചു.
ഫോട്ടോ : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഊർജ സംരക്ഷണ ബോധവൽക്കരണ ശില്പശാലയുടെ ഉദ്ഘാടനം എനർജി ഓഡിറ്റർ ഡോ.ഗണപതി നിർവഹിക്കുന്നു.