Back To Top

January 20, 2024

നഗരസഭയിലെ സ്വകാര്യ ബസ് സ്ററാന്റിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നും സ്റ്റാന്റിൽ പോലീസ് സേവനം ലഭ്യമാക്കണമെന്നും യുവമോർച്ച മുൻസിപ്പൽ സമിതി ആവശ്യപ്പെട്ടു.

കൂത്താട്ടുകുളം : നഗരസഭയിലെ സ്വകാര്യ ബസ് സ്ററാന്റിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നും സ്റ്റാന്റിൽ പോലീസ് സേവനം ലഭ്യമാക്കണമെന്നും യുവമോർച്ച മുൻസിപ്പൽ സമിതി ആവശ്യപ്പെട്ടു.

ബസ്‌ സ്റ്റാന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ ഇളകി അപകടാവസ്ഥയിലാണ്. ഏത് നിമിഷവും കോൺക്രീറ്റ് നിലം പതിക്കാതെ അവസ്ഥയാണ് ഉള്ളത്. അറ്റകുറ്റപ്പണികൾ നടത്തി അപകടാവസ്ഥ ഒഴിവാക്കുകയോ കെട്ടിടം പുതുക്കി പണിയുകയോ ചെയ്യണമെന്നാണ് സമിതി ആവശ്യം. ദിനം പ്രതി 100 കണക്കിന് യാത്രക്കാരാണ് ഇവിടെ വന്നു പോകുന്നത്. ഇവിടെ സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് യതോരു വിധ സുരക്ഷയും ഇല്ല.

സ്റ്റാൻഡിൽ സ്ഥിതിചെയ്യുന്ന പോലീസ് എയ്ഡ് പോസ്റ്റ് ഇപ്പോൾ അനൗൺസ് മെന്റ് ബൂത്ത് ആയാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായി വരുന്ന ഇവിടെ പോലീസ് സേവനം അടിയന്തിരമായി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

യോഗം ജില്ലാ കമ്മറ്റിഅംഗം ലിന്റോ വിൽസൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മുൻസിപ്പൽ സമിതി അംഗം അച്ചു ഷാജി അദ്ധ്യക്ഷത വഹിച്ചു. രതീഷ് ടി. ഒലിയാംകുന്നേൽ, ആരോമൽ വി. നായർ, സുമേഷ് രാജു എന്നിവർ പ്രസംഗിച്ചു.

 

ഫോട്ടോ: കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാന്റിൽ കോൺക്രീറ്റ് പാളികൾ ഇളകി വീഴാറായിരിക്കുന്ന അവസ്ഥയിൽ.

Prev Post

മണീട് ഗ്രാമീണ സഹകരണ സംഘം എംപ്ലോയീസ്‌ യൂണിയൻ യൂണീറ്റ് രൂപീകരിച്ചു.

Next Post

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഊർജ സംരക്ഷണ ബോധവത്കരണ ശിൽപശാല.

post-bars