മണീട് ഗ്രാമീണ സഹകരണ സംഘം എംപ്ലോയീസ് യൂണിയൻ യൂണീറ്റ് രൂപീകരിച്ചു.
പിറവം : മണീട് പഞ്ചായത്ത് ഗ്രാമീണസഹകരണ സംഘത്തിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു. യൂണീറ്റ് രൂപീകരിച്ചു. ഇതോടൊപ്പം അംഗത്വ വിതരണവും നടത്തി. സി.പി.എം. ഏരിയ കമ്മറ്റി അംഗം എ.ഡി ഗോപി ഉദ്‌ഘാടനം നിർവഹിച്ചു. കെ.ബി. സുരഭി മോൾ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ ഏരിയാ പ്രസിഡന്റ് പ്രദിപ് കൃഷ്ണൻ , മനു മോഹനൻ , ദീപു കെ. ജോസ് , ശിവപ്രസാദ് ബി. എന്നിവർ സംസാരിച്ചു. യൂണീറ്റ് കൺവീനറായി സൂര്യ കെ.ജി. യെ തെരെഞ്ഞെടുത്തു.