മണീടിൽ തരിശ് പാടത്തെ നെൽകൃഷി വിത്തിടീൽ ഉദ്‌ഘാടനം നടത്തി
പിറവം : മണീട് ഗ്രാമ പഞ്ചായത്തിൽ തരിശ് രഹിത മണീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 7-ാം വർഡിലെ കാരൂർ പാടശേഖര സമിതിയിൽ ഉൾപ്പെടുന്നതും 30 വർഷങ്ങളോളമായി തരിശ് കിടന്നിരുന്നതുമായ 25 ഏക്കർ നിലം നെൽകൃഷി ചെയ്യുന്നതിന്റെ വിത്തിടീൽ ഉദ്‌ഘാടനം ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് നിർവഹിച്ചു. ചടങ്ങിന് വാർഡ് മെമ്പർ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ആഫീസർ മേരി മോൾ മാത്യു പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ ജോബ് പി എസ്സ്, മിനി തങ്കപ്പൻ, മെമ്പർമാരായ ജോസഫ് വി ജെ, ശോഭ ഏലിയാസ്, ബിനി ശിവദാസ്, കോ ഓർഡിനേറ്റർ ബിനോയി, സോജൻ പി ഐ ഏലിയാസ് സന്തോഷ്. എന്നിവർ സംബന്ധിച്ചു.