Back To Top

January 17, 2024

ഹരിത ജ്യോതി അവാർഡ് സെന്റ് ഫിലോമിനാസിന്

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം, കൃഷിയോടുള്ള ആഭിമുഖ്യം ഗോ ഗ്രീൻ പദ്ധതി, കാർബൺ ന്യൂട്രൽ ക്യാമ്പസ് തുടങ്ങിയവ പരിഗണിച്ച് മാതൃഭൂമി സീഡ് മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ ഏർപ്പെടുത്തിയ അവാർഡിന് സെന്റ് ഫിലോമിനാസ് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാതൃഭൂമി റീജിയണൽ മാനേജർ പി.സിന്ധു അവാർഡ് സമ്മാനിച്ചു.

മാത്യു പീറ്റർ, ആൻ ശാലിനി സെബാസ്റ്റ്യൻ, അശ്വതി വി.നായർ , ജയകൃഷ്ണ സുധീഷ് , ആൻ മിറിയം വിജു എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ സിനിമ സീരിയൽ താരം വൈഗനന്ദ, വിൻകോസ് എം.ഡി വിനോയി ജോൺ, മാത്യു പീറ്റർ, മനോജ് മാധവൻ, മഞ്ജരി മോഹൻ എന്നിവർ പ്രസംഗിച്ചു.

Prev Post

“സുരക്ഷിത ഡ്രൈവിംഗ് നടത്തൂ റോഡ് ഹീറോ ആകൂ” റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്…

Next Post

താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

post-bars