“സുരക്ഷിത ഡ്രൈവിംഗ് നടത്തൂ റോഡ് ഹീറോ ആകൂ” റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി.
പിറവം: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്ന്റെ ഭാഗമായി മൂവാറ്റുപുഴ ആർടിഒ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പിറവം സെൻറ് ജോസഫ്‌സ് ഹൈസ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. മൂവാറ്റുപുഴ ആർടിഒ കെ.കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനധ്യാപകൻ ഡാനിയേൽ തോമസ് അധ്യക്ഷനായി.
“സുരക്ഷിത ഡ്രൈവിംഗ് നടത്തൂ റോഡ് ഹീറോ ആകൂ” എന്നുള്ളതാണ് ഈ വർഷത്തെ റോഡ് സുരക്ഷ വാരാഘോഷത്തിന്റെ സ്ലോഗൻ.
ഇതിന്റെ ഭാഗമായി എൻ.സി.സി കേഡറ്റ്സിന് നൽകിയ ബോധവൽക്കരണ
ക്ലാസിന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജിൻസ് ജോർജ്, അസ്സി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എം മധുസൂദനൻ
എന്നിവർ നേതൃത്വ൦ നൽകി. അസോസിയേറ്റ് എൻസിസി തേർഡ് ഓഫീസർ ബിച്ചു കുര്യൻ തോമസ്. പിറവത്തെ ഡ്രൈവിംഗ് സ്കൂൾ പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.