മണീട്ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് രോഗീ – ബന്ധു സംഗമം നടത്തി.
പിറവം : മണീട് ഗ്രാമ പഞ്ചായത്തിൽ 2023 -24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തു പരിധിയിൽ വരുന്ന മുഴുവൻ കിടപ്പു രോഗികളെയും, ഭിന്നശേഷി വിഭാഗത്തിലെ ആളുകളെയും സംയുക്തമായി പങ്കെടുപ്പിച്ചു കൊണ്ടുള്ള സംഗമം നടത്തി. ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച്, വിവിധ ശാരീരിക അവശതകളാൽ പുറത്തിറങ്ങാനാവാതെ കഴിയുന്ന കിടപ്പു രോഗികളെയും, അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട്, വിവിധ കലാപരിപാടികളുടെ
നടത്തിയ സംഗമം ഗ്രാമ പഞ്ചായത്ത് പ്രാസിഡന്റ് പോൾ വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ഐഡിയ സ്റ്റാർ സിംഗർ താരവും, ചലച്ചിത്രപിന്നണി ഗായകനുമായ വരുൺ ജെ. തിലക് ഉദ്ഘാടനം ചെയ്തു . മെഡിക്കൽ ഓഫീസർ ഡോ. വിപിൻ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ ജ്യോതി രാജീവ്, ജോബ് പി.എസ് , സി.ടി. അനീഷ് , മിനി തങ്കപ്പൻ, ജോസഫ് വി.ജെ., തുടങ്ങിയവർ സംസാരിച്ചു. ഭരണ സമിതി അംഗങ്ങളായ പ്രമോദ് പി., സോജൻ എ.കെ., ശോഭ ഏലിയാസ്, ബിനി ശിവദാസ്, മീനു മോൻസി, രഞ്ജി സുരേഷ്, മണീട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ പ്രമുഖർ, ആശാ പ്രവർത്തകർ, ഉഷ രാമചന്ദ്രൻ, സിജി തുടങ്ങിയവർ സംബന്ധിച്ചു.