ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ ലക്ഷ്മിനാരായണ പൂജ
പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല സ്ഥാപകദിനാഘോഷത്തിന് മുന്നോടിയായി മകരസംക്രമ ദിനത്തിൽ ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ നേതൃത്വത്തിൽ ലക്ഷ്മിനാരായണ പൂജ നടത്തി. സർവകലാശാലയുമായി വിവിധ തലങ്ങളിൽ സഹകരിക്കുന്നവരുടെ ഐശ്വര്യവും ക്ഷേമവും ലക്ഷ്യമിട്ടാണ് എല്ലാവർഷവും ലക്ഷ്മി നാരായണപൂജ നടത്തുന്നത്. സർവകലാശാലയുടെ ഒണക്കൂറിലെ ലളിത വിദ്യാപ്രതിഷ്ഠാനത്തിലായിരുന്നു ചടങ്ങുകൾ. പൂജയുടെ ഭാഗമായി മഹാപ്രസാദവിതരണവും നടന്നു. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. അജയ് കപൂർ, റജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ.ടി.അശോകൻ, ചിന്മയ വിശ്വവിദ്യാപീഠം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല. എക്സിക്യൂവ് സെക്രട്ടറി എൻ.എം.സുന്ദർ, ചീഫ് കോർഡിനേറ്റിങ് ഓഫീസർ അനന്തനാരായണ ആയ്യർ, ഡീൻമാരായ ഡോ.കെ.ഗിരീഷ്കുമാർ, ഡോ.സുനീത ഗ്രാന്ധി, സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ അധ്യാപകർ, വിദ്യാർഥികൾ മറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.