Back To Top

January 14, 2024

മണീട് ഗ്രാമ പഞ്ചായത്തിൽ 9.5 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗികാരം .

പിറവം : ജനകീയാസൂത്രണം 2024-25 സാമ്പത്തിക വർഷത്തിലെ മണീട് പഞ്ചായത്തിലെ വാർഷിക പദ്ധതി അന്തിമമാക്കുന്നതിന്റെ ഭാഗമായി9.5 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് വകയിരുത്തി വികസന സെമിനാർ നടത്തി. നടപ്പു വർഷം ലഭ്യമാകുന്ന വിവിധ ഫണ്ടുകൾ ഉപയോഗിച്ചു കൊണ്ട് കാർഷിക സേവന മേഖലകൾക്ക് പ്രാധാന്യo നൽകിക്കൊണ്ടാണ് ഇത്തവണത്തെ പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. കാർഷി മേഖലയിലെ അടിസ്ഥാന സൗകര്യവികസന പദ്ധതികളോടൊപ്പം സംസ്ഥാന ഗവൺമന്റിന്റെ 10 കോടി രൂപയുടെ മണിട് പുഞ്ചയുടെ വികസന പദ്ധതികൾ കൂടി പ്രയോജനപ്പെടുത്തി തിരിശ് രഹിത പഞ്ചായത്തായി മണീടിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വിവിധ പദ്ധതികളിലുടെ ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്നതിനും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനയുടെ വാതിൽ പടി സേവനത്തിലുടെ സംഭരിച്ച് സംസ്ക്കരണത്തിന് നൽകി സമ്പൂർണ്ണ മാലിന്യ വിമുക്ത ഗ്രാമമായി മണീടിനെ മാറ്റിയെടുക്കുവാനുളള കർമ്മ പദ്ധതികളം നടപ്പു വർഷം ലക്ഷ്യമിടുന്നു. ദാരിദ്ര്യ ലഘൂകരണം, പഞ്ചായത്തിലെ കൂട്ടണം പുറത്ത് ചിറയുടെ ബണ്ടു പ്രദേശങ്ങളെ പ്രയോജന പെടുത്തി ഹാപ്പിനെസ്സ് പാർക്ക്, നിർമ്മാണം മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്തംഗം എൽദോ ടോം പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ്, മുളന്തുരുത്തി ബ്ലോക്ക് സ്ഥിരം സമിതി അംഗം പി.കെ. പ്രദീപ്, ജ്യോതി രാജീവ്, ജോബ് പി.എസ്‌ , മിനി തങ്കപ്പൻ, അനീഷ് സി.ടി. , വി.ജെ. ജോസഫ് , ശോഭ ഏലിയാസ്, പ്രമോദ്, സോജൻ എ.കെ., ബിനി ശിവദാസ്, മിനു മോൻസി, രഞ്ജി സുരേഷ്, ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറി അനിമോൾ എന്നിവർ സംബന്ധിച്ചു.

Prev Post

കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം

Next Post

ഫെബ്രുവരി 13ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച്‌ പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന…

post-bars