കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം
പിറവം: കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവ ക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം ജനുവരി 14, 15 ദിവസങ്ങളിലായി നടക്കും. 14 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, 6.30 ന് മൃത്യുഞ്ജയഹോമം 10 ന് ഭസ്മക്കളം, വൈകിട്ട് 6.30 ന് ദീപാരാധന, കാണിക്കയിടീൽ പ്രധാനം.
7 ന് പൊടിക്കളം 9 ന് അന്നദാനം വെളുപ്പിന് 3 മണിക്ക് കൂട്ടക്കളം . 15 ന് രാവിലെ 5.30 ന് പൊങ്ങിൻനൂറഭിഷേകം, വൈകിട്ട് 6.30 ന് പാഴൂർ പടിപ്പുര ജംഗ്ഷനിൽ നിന്നും കുംഭകുട താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. രാത്രി 11 ന് ഘണ്ഠാകർണ്ണന്‍ തെണ്ട് നിവേദ്യം 12 ന് ഗുരുതിപൂജ വെളുപ്പിന് 3 ന് ദാഹപൂജ 5.30 പ്രസാദവിതരണം . സർപ്പം തുള്ളൽ മഹോത്സത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് പി.പി മോഹനൻ, സെക്രട്ടറി എം.ബി ഗോപൻ, ട്രഷറർ വി.റ്റി സജി, രക്ഷാധികാരി എം.എസ് രാമചന്ദ്രൻ എന്നിവർ അറിയിച്ചു
.