Back To Top

January 12, 2024

മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഡുഡു ആന്റണിക്ക് ഇന്ന് വൈകുന്നരം 6 മണിക്ക് പിറവത്ത് സ്വീകരണം നൽകും.

പിറവം: മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഡുഡു ആന്റണിക്ക് ഇന്ന് ( 12-01- 24) വൈകുന്നരം 6 മണിക്ക് പിറവത്ത് സ്വീകരണം നൽകും.

പിറവം കരവട്ടെ കുരിശിന് സമീപം അറ്റ്ലാന്റിക് ബിൽഡിംഗ്സിലെ അസ്റ്റിർ ജിനേഷ്യം ട്രെയിനറായ ഡുഡു ആന്റണിയാണ് ഒന്നരാഴ്ച മുമ്പ് രാജസ്ഥാനിലെ ജയ്പൂരിലെ നടന്ന വേൾഡ് ഫിറ്റ്നസ് ഫെഡറേഷന്റെ നാഷണൽ മീറ്റിൽ മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഫെഡറേഷൻ എറണാകുളം ജില്ലയുടെയും , പിറവം പൗരാവലിയുടേയും നേതൃത്വത്തിൽ വൈകുന്നേരം ആറിന് പിറവം അറ്റ്ലാന്റിക് ഓഡിറ്റോറിയത്തിലാണ് സ്വീകരണം നൽകുന്നത്.

സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും. നഗരസഭ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും, വൈസ് ചെയർമാൻ കെ.പി. സലിം മുഖ്യ പ്രഭാഷണം നടത്തും , മുഖ്യ അതിഥിയായി മുൻ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് പങ്കെടുക്കും.

ഫെഡറേഷൻ നാഷണൽ വൈസ് പ്രസിഡന്റ് പ്രമോദ് മാളിയേക്കൽ, കേരള ഘടകം സെക്രട്ടറി റെനീഷ് രാജൻ, ട്രഷറർ രഞ്ചിത്ത്, എറണാകുളം ജില്ലാ സെക്രട്ടറി സ്റ്റാൻലി ജോഷി, കോർഡിനേറ്റർ അനൂപ് എന്നിവർ പങ്കെടുക്കും. ഇതിന് മുന്നോടായിയായി ടൗണിൽ വൈകുന്നേരം അഞ്ചിന് പ്രത്യേക വാഹനത്തിൽ ഡുഡു ആന്റണിയെ സ്വീകരിച്ച് കൊണ്ടുവരും.

Prev Post

വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.

Next Post

പ്രഭാത സവാരിക്കിടെ സ്കൂട്ടർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

post-bars