Back To Top

January 11, 2024

ഗ്രാമപഞ്ചായത്തിൽ നാളുകളായി നിലനിൽക്കുന്ന ശുദ്ധജലക്ഷാമത്തിൽ ഇടപെട്ട് എറണാകുളം ഡിസ്റ്റിക് ലീഗൽ സർവീസ് അതോറിറ്റി .

തിരുമാറാടി : ഗ്രാമപഞ്ചായത്തിൽ നാളുകളായി നിലനിൽക്കുന്ന ശുദ്ധജലക്ഷാമത്തിൽ ഇടപെട്ട് എറണാകുളം ഡിസ്റ്റിക് ലീഗൽ സർവീസ് അതോറിറ്റി .

8/ 1 /24ന് മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എറണാകുളം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ശ്രീ രഞ്ജിത് കൃഷ്ണൻ പ്രശ്നത്തിൽ ഇടപെടുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ  കോടതി സമുച്ചയത്തിൽ പ്രശ്നം പരിഹരിക്കാൻ ഒരു സ്പെഷ്യൽ അദാലത്ത് 11/01/2024 ന് 2 ണിക്ക്  സംഘടിപ്പിക്കുകയും ചെയ്തു.അഡ്വക്കേറ്റ് എം എസ് അജിത്ത് തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സന്ധ്യമോൾ പ്രകാശ് മെമ്പർമാരായ ശ്രീ സാജു ജോൺ ശ്രീമതി അനിത ബേബി ശ്രീ റെജു ശ്രീമതി ആനീസ് ബിനു ശ്രീമതി ബീന ഏലിയാസ്,വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ശ്രീ എം വി  ഔസേപ്പ്  ,ശ്രീ പ്രസാദ് ,മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിൻ ജോർജ് എന്നിവർ അദാലത്തിൽ പങ്കെടുത്തു.

തിരുമാവാടി പഞ്ചായത്തിലെ ഒന്നാം വാർഡിലെ വെട്ടിമൂട് ,കളപ്പാറ, ഈറ്റാപ്പിള്ളി, നാവോളിമറ്റം, പുറ്റുപൂറം മാപ്പനയ്ക്കൽ ഊളകുന്ന് പുന്നച്ചോട്ടു മല ,കടുവ കുഴിപ്പാട്ട്താഴം ,മാങ്കുളം റോഡ് പത്താം വാർഡിലെ നെല്ലേൽക്കുന്ന് പ്രദേശം ചിറ്റേടത്ത് പ്രദേശം പന്ത്രണ്ടാം വാർഡിലെ മുത്തു കുന്നേൽ കള്ളാട്ടുകുഴി മുകളേൽ കുന്ന്ചെക്ക് ടാം, വെള്ളേലി ചെക്ക് ടാം, ചെറുകോട്ടിൽ കോളനി എന്നീ പ്രദേശങ്ങളിലാണ് ദിവസങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായി നിലനിൽക്കുന്നത്.

ഇത് വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലമാണ് എന്ന് രൂക്ഷമായി ഒരു പരാതി വന്നിട്ടുണ്ടായിരുന്നു.

 

സ്പെഷ്യൽ അദാലത്തിലെ നിർദ്ദേശപ്രകാരം 17/01/ 24ന് വാട്ടർ അതോറിറ്റി അധികൃതവും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും സംയുക്തമായി പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കുവാനും തുടർന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് 31/01/24 നകം അദാലത്ത് ബെഞ്ചിന് റിപ്പോർട്ട് സമർപ്പിക്കുവാനും

ധാരണയായി.പതിമൂന്നാം വാർഡിലെ കൂഴപ്പിള്ളി കൈനി റോഡ് അംഗൻവാടി വെള്ളാരം പാറ തിരുനിലം എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ശുദ്ധജല പൈപ്പ് ലൈനിലെ ബ്ലോക്ക് കണ്ടെത്തി 14 ദിവസത്തിനകം പുനസ്ഥാപിക്കുവാനും സ്പെഷ്യൽ അദാലത്ത് ബെഞ്ച് നിർദ്ദേശം നൽകി.

തുടർന്ന് സ്ഥിതീ ഗതികളുടെ പുരോഗതി വിലയിരുത്താൻ 31 /1 /24ന് 2മണിക്ക് വീണ്ടും യോഗം ചേരുവാനും തീരുമാനമായി.

Prev Post

ജല വിതരണം മുടങ്ങും.

Next Post

രാമമംഗലം കിഴുമുറി ഉള്ളേലിക്കുന്ന് വിലങ്ങാരത്ത് കുര്യൻ ഔസേപ്പ് (കുര്യാച്ചൻ 85) നിര്യാതനായി

post-bars