Back To Top

January 11, 2024

രാഹുൽ മാങ്കൂട്ടത്തിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്തു കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനവും റോഡ്‌ ഉപരോധ സമരവും നടത്തി.

പിറവം : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പിറവത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധത്തെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പിറവം ബസ് സ്റ്റാൻഡിനു മുൻപിൽ റോഡ് ഉപരോധിച്ചു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സിറിൾ ചെമ്മനാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറക്കൽ, നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, എൽദോ ചാക്കോ ജോഷി, വർഗീസ് കെ. വി, ഏലിയാസ് ഈനാകുളം, തമ്പി പുതുവാക്കുന്നേൽ,പ്രദീപ് കൃഷ്ണൻകുട്ടി,വർഗീസ് തച്ചിലുകണ്ടം,വത്സല വർഗീസ്, അനിത സജി, രമ വിജയൻ,വർഗീസ് നരേക്കാട്ട്,സന്തോഷ്‌ വാഴപ്പിള്ളി,സുചിത്ര സുരേഷ്, റിതുൻ രാജൻ, നിധിൻ ചന്ദ്രൻ, ജോസ്മോൻ ചെമ്മനട്ട്,ജിജോ കുര്യൻ, ജയ്‌മോൻ സ്കറിയ,മുഹമ്മദ്‌ ശ്യാമിൽ, മിഥുൻ ബിനു തുടങ്ങിയവർ നേതൃത്വം നൽകി.

Prev Post

പാഴൂർ തെക്കുഞ്ചേരിൽ മാരാത്ത് എൻ. ഭാഗ്യ പദ്മം (62) നിര്യാതയായി

Next Post

ജല വിതരണം മുടങ്ങും.

post-bars