Back To Top

January 10, 2024

ആൾപ്പാറ -മാങ്കുളം റോഡിനു ശാപമോഷം – നിർമ്മാണത്തിന് 2 കോടി       40 ലക്ഷം രൂപ അനുവദിച്ചു.

 

പിറവം : പാമ്പാക്കുട പഞ്ചായത്തിൽ ഏറെക്കാലമായി തകർന്നുകിടക്കുന്ന ആൽപ്പാറ -മാങ്കുളം റോഡിന് ശാപം മോക്ഷം. എട്ട് മീറ്റർ വീതിയുള്ള റോഡ് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ്‌ വികസന പദ്ധതിയിൽ കീഴിൽ 2 .40 കോടി രൂപ ചെലവിലാണ് പുനരുദ്ധരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് തോമസത്തിൽ, മുൻ പ്രസിഡണ്ട് സുനിൽ എടപ്പലക്കാട്ട് എന്നിവർ ചേർന്ന് അനൂപ് ജേക്കബ് എംഎൽഎ മുഖാന്തിരം തോമസ് ചാഴികടൻ എം.പിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് കേന്ദ്ര റോഡ് ഫണ്ട് തുക അനുവദിച്ചത്. ആൽപ്പാറ മുതൽ മാങ്കുളം റോഡ് വരെ 3.10 കിലോമീറ്റർ റോഡ് പദ്ധതിയിൽ മെറ്റൽ വിരിച്ച് ഉന്നത നിലവാരത്തിൽ ടാർ ചെയ്യും .തെക്കൻ പ്രമാടം -വടക്കൻ പിറമാടം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡണിത് വിനോദസഞ്ചാര കേന്ദ്രമായ അരീക്കൽ വെള്ളച്ചാട്ടം , കൊച്ചൊരിക്കൽ ഗുഹാമുഖം എന്നിവയിലേക്ക് എളുപ്പത്തിലും ഇതുവഴി എത്താനാകും.

Prev Post

മണീടിൽ എൻ.പി. പൗലോസ് അനുസ്മരണം നടത്തി

Next Post

ബ്ലാന്തേവർ പാടശേഖരത്തിൻ്റെ പെരുമ വീണ്ടെടുക്കാൻ 1.35 കോടി*

post-bars