ആയുർനഗർ റസിഡന്റ്‌സ് അസ്സോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടത്തി.
പിറവം: മുളക്കുളം വടക്കേക്കരയിൽ നൂറോളം കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച് ആയുർനഗർ റസിഡന്റ്‌സ് അസ്സോസിയേഷൻ
ടോംസീസ് വില്ലയിൽ അനൂപ് ജേക്കബ് എം.എൽ.എ ചെയ്തു. അസ്സോസിയേഷൻ പ്രസിഡണ്ട് സാബു കാരക്കാട്ടിൽ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
വൈസ് ചെയർമാൻ കെ.പി. സലിം കർഷകരെ ആദരിക്കൽ, ലോഗോ പ്രകാശനം എന്നിവ നിർവഹിച്ചു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ പി.പി ബാബു പുത്തൻകുടിലിനെ അനൂപ് ജേക്കബ് എം.എൽ.എ ആദരിച്ചു. റവന്യൂ ജില്ലാ കായിക മേളയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ കാശിക് സുനിൽ, സബ് ജില്ലയിൽ ഹിന്ദി ഉപന്ന്യാസത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ദേവനന്ദ പ്രസാദ് എന്നിവരെ
വാർഡ് കൗൺസിലർ അന്നമ്മ ഡോമി അനുമോദിച്ചു.
കൗൺസിലർ ഡോ.അജേഷ് മനോഹർ, ബിനോയ് വർഗീസ്
ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ.പി.ആർ. സലിം, എൻ.കെ വർഗീസ്, സുരേന്ദ്രൻ യു.എൻ എന്നിവർ സംസാരിച്ചു. തുടർന്ന്
കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.