മണീടിൽ എറണാകുളം ജില്ലാ ക്ഷീര സംഗമം – ക്ഷീര കർഷ ചർച്ച വേദി നടത്തി.
പിറവം : എറണാകുളം ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി മണീടിൽ നടത്തിയ വിളംബര ജാഥ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ക്ഷീര കർഷക ചർച്ചാവേദി അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി മാധവൻ അധ്യക്ഷത വഹിച്ചു. മൃഗ ചികിത്സാ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പി കെ പ്രദീപ്, പി എസ് ജോബ് ,ജ്യോതി രാജീവ്, സിനില ഉണ്ണികൃഷ്ണൻ, ട്രീസാ തോമസ്, പാർവതി കൃഷ്ണപ്രസാദ് ,ശ്രീകുമാർ പി എൽ ,ഇന്ദു ബി ,പ്രവീൺ ,അനുരാജ് സി ,ലീന പോൾ ,രാജേഷ് കെ കെ ,സുരേന്ദ്രൻ കക്കാട് ,രതീഷ് ബാബു റഫീനാ ബീവി ,റോണി പിബി , പോൾ കെകെ ജെയിംസ് കെ വർഗീസ്,ജെയിംസ് ജോസഫ് എന്നിവർ പങ്കെടുത്തു.