Back To Top

January 8, 2024

പാമ്പാക്കുട ഗവ.വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി ഹൈസ്കൂൾ വിഭാഗത്തിനു കെട്ടിട നിര്‍മ്മാണത്തിന് 62 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു .

പിറവം : നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ഗവ.വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗത്തിനു കെട്ടിട നിര്‍മ്മാണത്തിനും മറ്റ് അടിസ്ഥാന സൌകര്യ വികസനത്തിനുമായി വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി അറുപത്തി രണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി അനൂപ്‌ ജേക്കബ്‌ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ-ക്ക് പി.ടി.എ-യും, സ്കൂള്‍ അധികൃതരും നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വിഭ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയത്. പ്രസ്തുത പ്രവൃത്തിക്കായുള്ള പ്ലാനും എസ്റ്റിമേറ്റും ഗവണ്മെന്റില്‍ സമര്‍പ്പിച്ചിരുന്നു. പുതിയ ആധുനിക സ്മാര്‍ട്ട്‌ ക്ലാസ് റൂമുകൾ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാവും. ഇത് വഴി സ്കൂളുളിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു.

 

Prev Post

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവക്ക് നെച്ചൂർ സെൻ്റ് തോമസ് യാക്കോബായ…

Next Post

സ്വാന്തനം പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു.

post-bars